Saturday, December 19, 2009

നമ്മുടെ പ്രതിപക്ഷം ദുര്‍ബലമായി!

നമ്മുടെ പ്രതിപക്ഷം ദുര്‍ബലമായി! മഅദനിയുടെ വിഷയത്തില്‍ പലപ്പോഴും ശക്തമായി പ്രതികരിക്കാന്‍ അവര്‍ക്കാവുന്നില്ല! മുന്‍പ് ചെയ്ത പാപങ്ങള്‍ അവരെ വേട്ടയാടുന്നു! വോട്ടിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ രാഷ്ട്രിയ കക്ഷികള്‍ ആദര്‍ശം അടിയറവു വെക്കുന്നതിന്‍റെ ദൂഷ്യഫലങ്ങള്‍ ആണിത്! നേത്രത്വത്തില്‍ എത്തുന്ന വ്യക്തികള്‍ ശക്തരല്ലാത്തതാണ് ഇതിനു കാരണം! ഇന്ന് മഹാന്‍ എന്ന് വിളിക്കപ്പെടാവുന്ന (ഭാവിയില്‍!) ഒരു നേതാവ് നമുക്കുണ്ടോ? അധികാരം മത്തു പിടിപ്പിക്കാത്ത നേതാക്കള്‍ ചുരുക്കം! അത്തരക്കാരെ ഒറ്റപെടുത്തുന്ന സമ്പ്രദായം എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉണ്ട്. ഇന്ന് കുറ്റവാളികള്‍ക്കും തെമ്മാടികള്‍ക്കും നിയമലന്ഘനം നടത്തുന്നവര്‍ക്കും സഹായികളായി വര്‍ത്തിക്കാന്‍ മത്സരിക്കുന്ന നേതാക്കള്‍ എല്ലാ രാഷ്ട്രീയ കക്ഷികളിലും സുലഭം! ഇത് മാറണം! ചെറുപ്പക്കാര്‍ കടന്നുവരുമ്പോള്‍ മാറുമെന്നു വിശ്വസിക്കാം!!!!

No comments: