Thursday, April 29, 2010
ഹര്‍ത്താലുകള്‍ നേതാക്കള്‍ക്കെതിരെ മാത്രം മതി!
ഹര്‍ത്താല്‍ കഴിഞ്ഞു! ഈ സമരത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്നു ഇനി നേതാക്കള്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ നയങ്ങള്‍ മാറ്റിയോ? വിലക്കയറ്റം കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും പുതിയതായി ചെയ്യാന്‍ തയ്യാറായോ? ഗാന്ധിജി നടത്തിയ സമരങ്ങള്‍ നിരവധി ഫലങ്ങള്‍ ഉളവാക്കിയതാണ്. സര്‍ക്കാരിനെ ചലിപ്പിക്കാനും നയങ്ങള്‍ മാറ്റിക്കാനും അതിനൊക്കെ കഴിഞ്ഞു. ഇപ്പോള്‍ നമ്മുടെ നേതാക്കള്‍ നടത്തുന്ന സമരങ്ങള്‍ ജനത്തെ വലയ്ക്കുന്നു എന്നല്ലാതെ മറ്റൊരു ഫലവും ഉണ്ടാക്കുന്നില്ല. ഇനിയും ജനം ഇതൊക്കെ സഹിച്ചു പോകുമെന്ന് കരുതരുത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന നേതാക്കളെ വലയ്ക്കുന്ന സമര മുറകള്‍ ആവിഷ്കരിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയില്ലേ? എങ്കില്‍ ജനവും സ്വാഭാവികമായി കൂടെ നില്‍ക്കും! ജനത്തെ ഉപദ്രവിക്കാതെ വിടൂ! ഹര്‍ത്താലുകള്‍ നേതാക്കള്‍ക്കെതിരെ മാത്രം മതി!
Subscribe to:
Post Comments (Atom)
No comments:
Post a Comment